അല്ല, ഇന്ന് പത്രം വായിച്ചില്ലെ?
എന്താ, വിശേഷം വല്ലതുമുണ്ടോ?
അറിഞ്ഞില്ലേ, അഹ് മദാബാദില്‍ സ്ഫോടനം ഉണ്ടായത്രേ. കുറേ ആളുകള്‍ മരിച്ചെന്നാ കേള്‍ക്കുന്നത്.
മരിച്ചവരൊക്കെ ഏതു മതക്കാരാ?
ഹിന്ദുക്കള്‍.
സംശയിക്കേണ്ടാ, ഇത് അവന്‍മാര്‍ തന്നെയാ.
ആര്‍?
അവര്‍ തന്നെ, സിമി. കടുത്ത ഭീകര വാദികളാ.
ഇതാ, ഈ പത്രം കണ്ടോ, ജയ്പൂരിലും സ്ഫോടനം നടന്നത്രേ
മരിച്ചവരൊക്കെ ഏതു മതക്കാരാ?
ഹിന്ദുക്കള്‍.
എന്നാല്‍ പിന്നെന്തിനു സംശയിക്കണം; ഉത്തരവാദികള്‍ അവര്‍ തന്നെ.
ആര്‍?
അവര്‍ തന്നെ ; സിമിക്കാര്‍.
ഈ മുസ്ളിം തീവ്ര വാദികളെ നിലക്കു നിര്‍ത്താന്‍ ആരുമില്ലേ ഇവിടെ?
ആശാനേ ഇന്നും ഒരു പത്ര വാര്‍ത്തയുണ്ട്.
ഒറീസ്സയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തിരിക്കുന്നു.
ആരായിരിക്കും ഈ ആക്രമണത്തിനു പിന്നില്‍?
.............................
ആശാനെന്താ ഒന്നും മിണ്ടാത്തത്? അതും സിമി തന്നെയാണോ?
കര്‍ണാടകയിലും കാസര്‍ഗോഡും പള്ളിയാക്രമണങ്ങള്‍
പ്രതികളെ നിമിഷ വേഗത്തില്‍ കണ്ടെത്താന്‍ കഴിവുള്ള ആശാണ്റ്റെ ബുദ്ധിക്കിതെന്തുപറ്റി?
മിണ്ടാട്ടമില്ലല്ലോ
മൌനംവിദ്വാനു ഭൂഷണം. മൌനം ഭ്രാന്തിണ്റ്റെ ലക്ഷണം
