ഇന്ദ്ര പ്രസ്ഥത്തിന്‍ ചാരത്തു നിന്നിടും
ബട്ട്ല ഹൌസില്‍ പോലീസിന്‍ തേരോട്ടം
ഇന്ത്യ തന്‍ നെഞ്ചകം വെടിച്ചു തകര്‍ത്തിടും
ഭീകര രൂപികള്‍ അവിടം വസിപ്പു പോല്‍
നിയമത്തിന്‍ കാവല്‍ പട്ടികള്‍ വെടിച്ചിട്ട്
ചിതറിത്തെറിച്ചു കപോല ദ്വയങ്ങളും
ഇന്ത്യ തന്‍ ഹൃത്തില്‍ കല്ലോലം തീര്‍ക്കുമീ
ശോണിത സാഗരം , ചോദിക്കൂ ആരുടെ
മുസല്‍മാന്‍ വെച്ചിടും താടിയും തൊപ്പിയും
ഭീകര വാദത്തിന്‍ ധന്യ ചിഹ്നങ്ങളായ്
ചൊല്ലുന്നു സര്‍വരും നാദസ്വരം പോല്‍
നിനച്ചില്ല ഇത്രമേല്‍ കള്ളം ഫലിപ്പൂ
ഹിന്ദുത്വ താഡകര്‍ ജപിച്ചു പകരുന്ന
വിദ്വേഷ തീര്‍ത്ഥം ഉയിരിടും മാധ്യമ-
പ്പരിഷകള്‍ തീര്‍ത്തിടും പൊള്ളുന്ന കള്ളങ്ങള്‍
തള്ളുക, തള്ളുക ! സത്യം പുലരട്ടെ.
Sunday, September 21, 2008
Subscribe to:
Posts (Atom)
