അഗ്നിസ്ഫുലിംഗങ്ങള്‍ ഭക്ഷിച്ചു തുപ്പിയ
തീവണ്ടിയല്ലോ നില്‍ക്കുന്നു ഗോധ്രയില്‍
ജുഗുപ്സാവഹമീ ഭ്രാതൃ ഹത്യക്ക്
നിമിത്തമെന്തെന്നറിയില്ല കൃത്യമായ്
മോഡിമാര്‍ നെയ്തുള്ള മോടിയാം കള്ളങ്ങള്‍
വാനര സേനയെ ജാഗരം കൊള്ളിച്ചു
അറുത്തു കരിച്ചവര്‍ ഗാന്ധി തന്‍ ദേശത്ത്
സോദര മുസല്‍മാനിന്‍ സഹസ്രം തനുക്കളെ
ഭൂഗോള വാസികള്‍ പുഛിച്ചു നാടിനെ
സസ്യാഹാരികള്‍ മാംസം കഴിക്കുന്നോ ?
അഹിംസ പ്രവാചകന്‍ നാട്ടിലീ ഭ്രാന്തിന്
ചോദന യാരെന്നുരക്കൂ തിടുക്കത്തില്‍
വന്നെത്തി ബാനര്‍ജി അന്വേഷണത്തിനായ്
ചികഞ്ഞു പെറുക്കി പ്രമാണക്കനലുകള്‍
മോഡിമാര്‍ പൊയ്മുഖം ഉതിര്‍ന്നു പതിച്ചപ്പോള്‍
ഗോധ്ര പോല്‍ ദഹിച്ചു പ്രമാണങ്ങളത്രയും
ഹിന്ദുത്വ വേതാളം മോഡി തന്‍ പൊയ്മുഖം
മിനുക്കി വെളുപ്പിക്കാന്‍ വന്നു നാനാവതി
നാനാ വിധത്തിലും നാനാ തരത്തിലും
നാനാര്‍ത്ഥ കള്ളങ്ങള്‍ നട്ടു വളര്‍ത്തുന്നു
ശിക്കാരി പട്ടികള്‍ ദംശനം ചെയ്കയാല്‍
വ്രണിതം മുസല്‍മാനിന്‍ നിസ്വ കളേബരം
ഭേദിച്ചു ഹോമിക്കാന്‍ പ്രമാണം ചമച്ചിടും
നാനാവതികളെ കരുതിയിരിക്കുവിന്‍
Monday, September 29, 2008
Subscribe to:
Posts (Atom)
